ബോറിവ്‌ലി മലയാളി സമാജം ഓണാഘോഷം സെപ്റ്റംബർ 22 ന്

0

മുംബൈ: സെപ്റ്റംബർ 9 ന് സമാജം പ്രസിഡണ്ട്‌ ശ്രീരാജ് നായർ സമാജം സ്കൂൾ അങ്കണത്തിൽ ഉൽഘാടനം ചെയ്‌ത ഓണച്ചന്തയിലൂടെ തിരുവോണത്തിൻ്റെ വരവറിയിച്ച ബോറിവ്‌ലി മലയാളി സമാജം സെപ്റ്റംബർ 22 ന് ഓണം ആഘോഷമാക്കും. ബിഎംഎസ് ബ്രയോ ഇന്റർനാഷണൽ സ്‌കൂളിലാണ് ഇതിനായി വേദി ഒരുക്കുന്നത്.വിവിധകലാപരിപാടികളോടൊപ്പം ഓണസദ്യയുമുണ്ടായിരിക്കും.

ഫെയ്മ മഹാരാഷ്ട്ര വനിതവേദിയോടൊപ്പം കൈകോർത്തുകൊണ്ടാരംഭിച്ച ഓണച്ചന്ത സെപറ്റംബർ 18 വരെയുണ്ടാകുമെന്നും മലയാളികളോടൊപ്പം ഇതര ഭാഷക്കാരും സജീവമായി സാധനങ്ങൾ വാങ്ങാനായി എത്തുന്നുണ്ടെന്നും കേരള ഉൽപ്പന്നങ്ങളായ മട്ട അരി, വട്ടൻ ഉപ്പേരി, 4xകട്ട് ഉപ്പേരി, ശർക്കര വരട്ടി, നാടൻ അവൽ, പുട്ടുപൊടി, അപ്പപ്പൊടി, നെയ്യ്, വെല്ലംശർക്കര, ഉണ്ട ശർക്കര, സേമിയ പായസ ക്കൂട്ട്, അടപ്രഥമൻ മിക്സ്, അരി അട, വെളിച്ചെണ്ണ, A-1 മിക്സർ, അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം, നാടൻ അലുവ, പപ്പടം 3 തരം, വാളൻപുളി, കൊടൻ പുളി, ചെറിയ ഉള്ളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ പ്പൊടി( വനിതാവേദി ഉത്പന്നം), ചെറുപഴം, നേന്ദ്രപ്പഴം, നേന്ദ്രക്കായ്, വടുകപ്പുളി, പലതരം അച്ചാറുകൾ, വാഴയില ഓണസദ്യയ്ക്കുള്ള പ്രധാന പച്ചക്കറികൾ ,കസവു സാരികൾ, മുണ്ടുകൾ , ആഭരണങ്ങൾ , ആയൂർവേദ ഔഷധങ്ങൾ മുതലായ വസ്തുക്കൾ സ്റ്റാളുകളിൽ മിതമായ നിരക്കിൽ വില്പനചെയ്തു വരികയാണെന്നും സംഘാടക സമിതി അറിയിച്ചു.രാവിലെ 11 മുതൽ വൈകുന്നേരം 7 മണിവരെയാണ് വിൽപ്പന സമയം

Spread the love

Leave a Reply

Your email address will not be published. Required fields are marked *