ഉൾവെ സമാജത്തിൻ്റെ ‘ഹൃദ്യം പൊന്നോണം- 2024’ ഒക്ടോബർ 6 ന്
നവിമുംബൈ : വയനാട് ദുരന്തത്തിന് ഇരയായവരോട് മാനസികമായി ഐക്യപ്പെട്ടുകൊണ്ട് ആർഭാടങ്ങൾ കുറച്ച്, മലയാളത്തനിമ നഷ്ട്ടപെടുത്താത്തൊരു ഓണാഘോഷത്തിനായി കേരളസമാജം ഉൾവെ നോഡ് ഒരുങ്ങുന്നു. ഒക്ടോബർ 6ന്, റാംഷേട്ട് താക്കൂർ ഇൻറ്റർ നാഷണൽ സ്പോർട്സ് കോംപ്ലക്‌സിൽ വെച്ച് ‘ഹൃദ്യം പൊന്നോണം- 2024’ എന്ന പേരിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
ഒരുസമൂഹം മാനസികമായി തകർന്നു നിൽക്കുമ്പോൾ കൈപിടിച്ചുയർത്തേണ്ടത് സംഘടനകളാണ് എന്ന തിരിച്ചറിവും ആഘോഷങ്ങളും കൂട്ടായ്‌മകളും വ്യക്തികളിലുണ്ടാക്കുന്നത് ഉണർവ്വ് ആണെന്നും ബോധ്യമുള്ളതുകൊണ്ടാണ് ഹൃദ്യമായൊരു പൊന്നോണത്തെ ലളിതമായി ആഘോഷിക്കുന്നതെന്ന് സമാജം സെക്രട്ടറി ഷൈജ ബിജു പറഞ്ഞു .
വയനാട് ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
നോർക്ക റൂട് സ് വഴി, ഒരുലക്ഷത്തിആറായിരം രൂപ ഉൾവെ നോഡ് സമാജം സംഭാവന നൽകിയിരുന്നു .