എംആർ അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ച: ഇൻ്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയിൽ നിന്ന് മറച്ചുവെന്ന് പിവി അൻവർ എംഎൽഎ
മലപ്പുറം: എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍ ആര്.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചെന്ന് ഇടത് എംഎല്‍എ പി.വി. അന്‍വര്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്താതെ പൂഴ്ത്തിവെച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്. അജിത് കുമാറും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണെന്നും അന്‍വര്‍ പറഞ്ഞു.
മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എം.എൽ.എ. ഇക്കാര്യം പറഞ്ഞത്.