മുകേഷ് ജാമ്യം: കേരള സർക്കാരിനെ സ്ഥലത്ത് നിർത്തി പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചേക്കും

0

കൊച്ചി∙ നടൻ മുകേഷിനു ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇതിനെതിരെ അപ്പീലിനു പോകുന്ന കാര്യത്തിൽ ആകെ കുരുങ്ങി സർക്കാർ. പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിക്കുന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപീക്കാൻ പരാതിക്കാരി ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇത്. ഹർജി ഹൈക്കോടതി പരിഗണിച്ചാൽ ഇവിടെ സർക്കാരിനു നിലപാടു വ്യക്തമാക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഇപ്പോൾ എന്തു നിലപാട് എടുക്കുന്നു എന്നതും പ്രസക്തമാകും. അപ്പീൽ നൽകുന്ന കാര്യത്തിൽ അഭിഭാഷകരുമായി ആലോചിച്ചു രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും എന്നാണു പരാതിക്കാരി പറയുന്നു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മുകേഷ്, ഇടവേള ബാബു തുടങ്ങി ആറു പേർക്കെതിരെയാണ് അന്വേഷണം. ഇതിൽ മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ അപ്പീൽ സമർപ്പിക്കുന്ന കാര്യത്തിലാണ് സർക്കാര്‍ വെള്ളം കുടിക്കുന്നത്.

\അപ്പീല്‍ നൽകാതിരുന്നാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന നിലപാടായിരുന്നു പ്രോസിക്യൂഷനും തുടക്കത്തിൽ. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ നൽകുന്നതിൽനിന്നു പിൻവാങ്ങുന്ന നടപടിയാണ് പ്രോസിക്യൂഷൻ നിലവിൽ സ്വീകരിക്കുന്നത്. അപ്പീൽ നൽകേണ്ടെന്ന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത് എന്നാണു വിവരം. മുകേഷിനു മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനു നൽകിയ കത്തും മടക്കിയേക്കും. അപ്പീലിനു സാധ്യതയില്ലെന്നു വ്യക്തമാക്കിക്കൊണ്ടായിരിക്കും ഇത്.

സെഷൻ‍സ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള നടപടികൾ ആരംഭിച്ചതിനുശേഷമാണ് പ്രോസിക്യൂഷന്റെ പിന്നോട്ടുപോക്ക്. നിയമവശങ്ങൾ കൃത്യമായി വിലയിരുത്തിയശേഷം മാത്രം തുടർനടപടി മതി എന്നാണു നിലവിലെ നിലപാട്. 15 വർഷം മുൻപുള്ള കാര്യമാണ് പരാതിയിലുള്ളതെന്നും സെഷൻസ് കോടതിക്കു പിന്നാലെ ഹൈക്കോടതിയിൽനിന്നുകൂടി തിരിച്ചടി ഉണ്ടായാൽ സമാനമായ മറ്റു കേസുകളെ കൂടി പ്രതികൂലമായി ബാധിക്കുമെന്നും അപ്പീലിലെ വീണ്ടുവിചാരത്തിനു കാരണമായി പ്രോസിക്യൂഷൻ പറയുന്നു. മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകിയില്ലെങ്കിൽ ഇടവേള ബാബുവിന്റെ കാര്യത്തിലും സമാന നിലപാട് സ്വീകരിക്കേണ്ടിവരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *