പാലക്കാട് പഞ്ചായത്ത് പ്രസിഡൻ്റിനെ പുറത്താക്കി എൽഡിഎഫിൻ്റെ അവിശ്വാസ പ്രമേയം

0

പാലക്കാട്∙ ഏലംകുളം പഞ്ചായത്തിൽ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. ഇതോടെ, യുഡിഎഫിന് 40 വർഷത്തിനു ശേഷം ലഭിച്ച ഭരണം നഷ്ടപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസിലെ സി.സുകുമാരനെയാണ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്.

യുഡിഎഫിന് അനുകൂലമായി 7 വോട്ടും എതിരായി 9 വോട്ടും ലഭിച്ചു. ആറാം വാർഡിലെ കോൺഗ്രസ് സ്വതന്ത്ര രമ്യ മാണിത്തൊടി കൂറുമാറി വോട്ട് ചെയ്തു. ഇരുപക്ഷത്തും 8 അംഗങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം നാളെ പരിഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *