കാത്തിരിപ്പിനൊടുവിൽ കൺമണിയെ വരവേറ്റ് ദീപികയും രൺവീറും
ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും പെൺകുഞ്ഞ് പിറന്നു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു പ്രസവമെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബറില്‍ പുതിയ അതിഥിയെത്തുമെന്ന് നേരത്തെ തന്നെ ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞിനെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ദീപിക പോസ്റ്റ് ചെയ്തിരുന്നു.
ഗര്‍ഭിണിയായ ശേഷവും ദീപിക പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുംബൈയില്‍ നടന്ന ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങിലും ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിനും നിറവയറുമായി ദീപിക എത്തിയിരുന്നു. സ്വന്തം ബ്യൂട്ടി ബ്രാന്‍ഡായ 82ഇ-യുടെ പ്രൊമോഷന്‍ പരിപാടിയിലും ദീപിക പങ്കെടുത്തിരുന്നു.
ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തില്‍ 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.