ശിക്ഷിക്കപ്പെടണം,ലൈംഗിക ചൂഷണം നടത്തിയവർ എന്റെ സെറ്റിൽ ഉണ്ടായതായി അറിയില്ല -ഹണി റോസ്

0

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് നിരവധി ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് മലയാള ചലച്ചിത്ര നടന്മാർക്കും സംവിധായകർക്കുമെതിരെ ഉയർന്നത്. ആരോപണവിധേയർ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയുമാണ്. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി ഹണി റോസ്.

ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹണി റോസ് മാധ്യമങ്ങളോടു പ്രതികരിച്ചത്. സിനിമയിൽ ലൈം​ഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് അവർ വ്യക്തമാക്കി.

 

“മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ അവർക്കു ലഭിക്കണം. അതൊക്കെ വരട്ടേ, നടപടികൾ പുരോഗമിക്കുകയാണല്ലോ. ഞാൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല”. ഹണി റോസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *