പിക്കപ്പ്‌വാനിൽ ഇടിച്ചു; 17കാരന് ദാരുണാന്ത്യം ഫുട്‌ബോൾ സെലക്‌ഷനായി പോകുന്നതിനിടെ ബൈക്ക്
തൊടുപുഴ∙ തൊടുപുഴ – പുളിയന്മല സംസ്ഥാന പാതയിൽ ഇടുക്കി പൈനാവിനു സമീപം മീന്മുട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നെടുങ്കണ്ടം കൂട്ടാർ സ്വദേശി ഷാരിഖ്(17) ആണ് മരിച്ചത്. അപകടത്തിൽ സഹയാത്രികനായ ബാലഗ്രാം സ്വദേശി അരവിന്ദി(16)നു പരുക്കേറ്റു. ഇന്നു രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.
ഫുട്‌ബോൾ സെലക്‌ഷനുമായി ബന്ധപ്പെട്ടു നെടുങ്കണ്ടത്തുനിന്നും തൊടുപുഴയിലേക്ക് ഇരുവരും പോകുന്നതിനിടെ എതിർദിശയിൽനിന്നു വന്ന പിക്കപ്പ്‌വാനിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷാരിഖിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഷാരിഖിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.