ഫെയ്സ്ബുക് പേജിനെ തള്ളിപ്പറഞ്ഞ് പി.ജയരാജന്‍; ഫെയ്സ്ബുക് പേജിനെ തള്ളിപ്പറഞ്ഞ് പി.ജയരാജന്‍
പാലക്കാട്∙ പി.ശശിയെ വിമർശിക്കുകയും പി.വി. അൻവറിനെ പുകഴ്ത്തിപ്പറയുകയും ചെയ്ത റെഡ് ആർമി എന്ന ഫെയ്സ്ബുക് പേജുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാവ് പി.ജയരാജൻ. പാർട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം. റെഡ് ആർമിയെന്നു പേരുമാറ്റിയ പി.ജെ ആർമിയുമായി യാതൊരു ഇടപെടലുമില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണല്ലോയെന്നും പി.ജയരാജന്‍.
സര്‍ക്കാരില്‍ സമാന്തര അധികാര സംവിധാനമുണ്ടെന്ന് കരുതുന്നില്ല. പി.വി.അൻവർ എംഎൽഎ ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. സമകാലീന രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള തന്റെ പുസ്തകം വൈകാതെ പുറത്തിറങ്ങുമെന്നും ജയരാജൻ പാലക്കാട്ട് പറഞ്ഞു.