“റെഡ് ആർമി” എന്ന ഫേസ്ബുക്ക് പേജ് പ്രവർത്തിപ്പിക്കുന്നത് നിഷേധിച്ച് പി.ജയരാജൻ്റെ മകൻ അഡ്മിനെ വിളിച്ചു

0

കണ്ണൂര്‍∙ റെഡ് ആര്‍മിയുടെ അഡ്മിന്‍ മറനീക്കി പുറത്തുവരണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. ഒരു ഘട്ടത്തില്‍ പോലും താന്‍ അതിന്റെ അഡ്മിന്‍ ആയിട്ടില്ലെന്നും ജെയിൻരാജ് പറഞ്ഞു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫെയ്സ്ബുക്ക് പേജാണ് പിന്നീട് റെഡ‍് ആർമി ആയിമാറിയത്.

പി.ജയരാജനെ അനുകൂലിക്കുന്ന പോസ്റ്റുകളാണ് റെഡ് ആർമിയിൽ വരുന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ നിശിതമായി വിമർശിച്ച് റെഡ് ആർമിയിൽ പോസ്റ്റ് വന്നിരുന്നു. പി.വി. അൻവർ എംഎൽഎയെ പുകഴ്ത്തി ആയിരുന്നു പോസ്റ്റിലെ പരാമർശങ്ങൾ.

‘‘ചിലരുടെയൊക്കെ ധാരണ ഞാന്‍ ആണ് റെഡ് ആർമി അഡ്മിന്‍ എന്നാണ്. ഒരു ഘട്ടത്തില്‍ പോലും ഞാന്‍ അതിന്റെ അഡ്മിന്‍ ആയിട്ടില്ല. അതില്‍ വരുന്ന ഒരു പോസ്റ്റ് പോലും ഞാന്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടില്ല. പറയാനുള്ളത് എനിക്ക് മുഖം നോക്കി പറഞ്ഞിട്ടാണ് ശീലം. അതിന്റെ അഡ്മിനോട് ഒരു അഭ്യർഥനയുണ്ട്. അഡ്മിന്‍ ആരാണെന്ന് നിങ്ങള്‍ വെളിപ്പെടുത്തണം. അല്ലേല്‍ ഈ പരിപാടി നിര്‍ത്തണം’’ – ജെയിൻ രാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *