പൊട്ടിക്കരഞ്ഞ് ബിജെപി എംഎൽഎ; ‘സീറ്റില്ല, ഞാൻ ഇനി എന്തുചെയ്യും’

0

 

ഛണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഹരിയാണയിലെ ബി.ജെ.പി എം.എൽ.എ പൊട്ടിക്കരയുന്ന വീഡിയോ പുറത്ത്. തോഷം മണ്ഡലത്തിൽനിന്നുള്ള ഷഷി രഞ്ജൻ പാർമർ ആണ് ഒരു അഭിമുഖത്തിനിടെ വികാരാധീനനായത്. ബിജെപി ബുധനാഴ്ച പുറത്തുവിട്ട 67 സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ പാർമറിന്റെ പേര് ഉണ്ടായിരുന്നില്ല.

സ്ഥാനാർഥി പട്ടികയിൽനിന്ന് പേര് ഒഴിവാക്കിയതിനെ കുറിച്ച് അഭിമുഖം നടത്തുന്നയാൾ ചോദിച്ചതോടെ പാർമർ പൊട്ടിക്കരഞ്ഞു. തന്റെ പേര് ഉണ്ടാകുമെന്നാണ് കരുതിയത് എന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം കരയാൻ തുടങ്ങിയത്. താങ്കളുടെ മൂല്യം പാർട്ടി മനസ്സിലാക്കുമെന്ന് ഉൾപ്പടെ പറഞ്ഞ് അഭിമുഖം നടത്തുന്ന വ്യക്തി പാർമറെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

‘എന്നെ പരി​ഗണിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് കൊടുത്തിരുന്നു. ഇനി എന്ത് ചെയ്യും. ഞാൻ നിസ്സഹായനാണ്. എന്താണ് സംഭവിക്കുന്നത്. എന്നോട് പെരുമാറിയ രീതിയിൽ വലിയ വേദനയുണ്ട്’ കരഞ്ഞുകൊണ്ട് പാർമർ പറയുന്നു.

തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ഹരിയാണയിലെ മറ്റൊരു ബിജെപി എംഎൽഎ കഴിഞ്ഞദിവസം പാർട്ടി വിട്ടിരുന്നു. റതിയാ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ ആയ ലക്ഷ്മൺ ദാസ് നാപയാണ് ബിജെപിയിൽനിന്ന് രാജിവെച്ചത്. ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *