സെൻസെക്‌സ് 900 പോയൻ്റിനു മുകളിൽ കുതിച്ചതോടെ നിക്ഷേപകർക്ക് 4 ലക്ഷം കോടി രൂപയിലധികം നഷ്ടം

0

പുറത്തുവരാനിരിക്കുന്ന യുഎസിലെ തൊഴില്‍ ഡാറ്റയില്‍ നിശ്ചലമായി നിക്ഷേപ ലോകം. സെന്‍സെക്‌സും നിഫ്റ്റിയും കനത്ത തകര്‍ച്ച നേരിട്ടു. സെന്‍സെക്‌സ് 913 പോയന്റ് താഴ്ന്ന് 81,283ലും നിഫ്റ്റി 277 പോയന്റ് നഷ്ടത്തില്‍ 24,868ലുമെത്തി. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 4.46 ലക്ഷം കോടി കുറഞ്ഞ് 461.22 ലക്ഷം കോടി രൂപയായി.

സെന്‍സെക്‌സ് ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ്, ഐടിസി, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് പ്രധാനമായും തകര്‍ച്ച നേരിട്ടത്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ രണ്ട് ശതമാനം ഇടിവ് നേരിട്ടു. ഓട്ടോ, ബാങ്ക്, മീഡിയ, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഒരു ശതമാനവും നഷ്ടത്തിലായി. സ്‌മോള്‍ ക്യാപ് സൂചിക 0.9 ശതമാനവും മിഡ് ക്യാപ് 1.30 ശതമാനവും ഇടിഞ്ഞു.

തകര്‍ച്ചക്ക് പിന്നിലെ കാരണങ്ങള്‍:

യുഎസിലെ തൊഴില്‍ കണക്കുകള്‍

യുഎസിലെ തൊഴില്‍ വിപണി കൂടുതല്‍ ദുര്‍ബലമാകുന്നതിന്റെ സൂചനകള്‍ പുറത്തുവന്നതാണ് തകര്‍ച്ചയുടെ പ്രധാന കാരണം. 1.65 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി കുറയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നിരക്ക് കുറയ്ക്കാനുള്ള സാധ്യത 42 ശതമാനമായി അനലിസ്റ്റുകള്‍ ഉയര്‍ത്തിയതാണ് ആശങ്കവര്‍ധിച്ചത്.

വൈകീട്ട് പുറത്തുവരാനിരിക്കുന്ന തൊഴില്‍ വിവരക്കണക്കുകളാണ് നിര്‍ണായകമാകുക. പ്രതീക്ഷിച്ചതിനേക്കാള്‍ തൊഴിലില്ലായ്മ കൂടിയാല്‍ നിരക്കില്‍ 50 ബേസിസ് പോയന്റ് കുറക്കാന്‍ ഫെഡ് തെയ്യാറായേക്കാം. അതേസമയം, വളര്‍ച്ചാ ആശങ്കകള്‍ വിപണിയില്‍ ഭീതി വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യും.

ബാങ്ക് ഓഹരികളില്‍ ഇടിവ്

വായ്പ, നിക്ഷേപ വളര്‍ച്ച എന്നിവ സംബന്ധിച്ച് വരാനിരിക്കുന്ന കണക്കുകളെ കുറിച്ചുള്ള ആശങ്കകളാണ് ധനകാര്യ ഓഹരികളെ ബാധിച്ചത്. വന്‍കിട ബാങ്കുകളുടെ ഓഹരികളില്‍ അത് പ്രതിഫലിച്ചു. 2024 ജൂണ്‍ പാദത്തില്‍ 11.70 ശതമാനം നിക്ഷേപവും 15 ശതമാനം വായ്പയും വര്‍ധിച്ചതായി റിസര്‍വ് ബാങ്കിന്റെ പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിക്ഷേപ-വായ്പ വളര്‍ച്ചയിലെ വിടവ് വര്‍ധിക്കുന്നത് പണലഭ്യതാ പ്രതിസന്ധിയിലേക്ക് ബാങ്കുകളെ നയിച്ചേക്കാമെന്ന ഉത്കണ്ഠ ഓഹരികളെ ബാധിച്ചു.

വിദേശികള്‍ വിറ്റുമാറുന്നു

വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം 688 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. അതേസമയം, മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,970 കോടി രൂപ നിക്ഷേപം നടത്തുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *