യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ക്രൂരമായ മർദ്ദനമേറ്റ പോലീസിന് രക്തപരിശോധന നടത്തണമെന്ന് രമേശ് ചെന്നിത്തല.

0

 

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ നരനായാട്ട് നടത്തിയ പൊലീസുകാർ കരുതിയിരുന്നോളൂവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ അടിക്കും കണക്കുപറയിക്കും. അബിൻ വർക്കിയെ തല്ലിച്ചതക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയി. പൊലീസ് എത്രത്തോളം അധപതിച്ചു എന്നതോർത്ത് ഒരു മുൻ ആഭ്യന്തരമന്ത്രി എന്ന നിലയിൽ തല ലജ്ജ കൊണ്ട് കുനിയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

‘‘അടിയേറ്റ് വീണവരെ പിന്നെയും നിർദാക്ഷിണ്യം തല്ലിച്ചതക്കുന്ന ഈ പൊലീസുകാർ സ്വബോധത്തോടെ ആണോ അതോ ഏതെങ്കിലും ലഹരിമരുന്നിന് അടിമകളാണോ എന്നതുകൂടി അന്വേഷിക്കണം. ഇവരെ അടിയന്തരമായി രക്ത പരിശോധനയ്ക്ക് വിധേയരാക്കണം. സാധാരണ മനുഷ്യർ ചെയ്യാൻ മടിക്കുന്ന അത്ര ഭീകരമായ കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്. ഈ നരനായാട്ടിന് നേതൃത്വം നൽകുകയും ഇത്ര ഭീകരമായ മർദ്ദനം അഴിച്ചുവിടുകയും ചെയ്ത മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഉടനടി സസ്പെൻഡ് ചെയ്യണം.’’ – രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

‘‘ആയുസ് അറ്റു പോകാറായ ഒരു സർക്കാരിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ഇതു കാണിക്കുന്നതെങ്കിൽ നിങ്ങളെ രക്ഷിക്കാൻ അവർ ഇല്ലാതെ വരുന്ന കാലം അധികം ദൂരെയല്ല. ഈ നരനായാട്ടിനു മുന്നിൽനിന്ന ഓരോ പൊലീസുകാരുടെയും കണക്ക് ഞങ്ങളുടെ കൈവശമുണ്ട്. അവരെ എന്ത് ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിക്കും.’’ – രമേശ് ചെന്നിത്തല പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *