ഐശ്വര്യ റായിയെ മകൾ ആരാധ്യയ്‌ക്കൊപ്പം ബച്ചൻ മാൻഷൻ ജൽസയിൽ കണ്ടെത്തി
ബോളിവുഡിലെ താരദമ്പതിമാരാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. എന്നാല്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചിതരാകാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യക്ക് യോജിച്ചുപോകാന്‍ കഴിയില്ല എന്നതാണ് ഇരുവര്‍ക്കുമടയിലെ പ്രധാന പ്രശ്‌നമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതും ചര്‍ച്ചകള്‍ക്ക് ശക്തി കൂട്ടി.
എന്നാല്‍ ഇപ്പോഴിതാ മകള്‍ ആരാധ്യയ്‌ക്കൊപ്പം അഭിഷേകിന്റെ വീട്ടിലെത്തുന്ന ഐശ്വര്യയുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മുംബൈയിലെ ബച്ചന്റെ വീടായ ജല്‍സയിലാണ് തിങ്കളാഴ്ച്ച മകള്‍ക്കൊപ്പം ഐശ്വര്യയെത്തിയത്. ഇതിന്റെ വീഡിയോ പാപ്പരാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഐശ്വര്യയും ആരാധ്യയും കാറില്‍ നിന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്. സ്‌കൂള്‍ യൂണിഫോമിലാണ് ആരാധ്യയുള്ളത്. സ്‌കൂളില്‍ നിന്ന് നേരെ അമ്മയോടൊപ്പം ബച്ചന്റെ വീട്ടിലേക്കെത്തിയതാകും ആരാധ്യയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.