ദീപിക പദുകോണിന്റെ ഫോട്ടോഷൂട്ട്‌; ‘ഇത് വ്യാജഗർഭമല്ല’

0

ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും മറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലാവുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് സീരീസിലുള്ള ചിത്രങ്ങള്‍ എല്ലാവരുടെയും മനംകവരുകയാണ്. ഒപ്പം പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയായാണ് പലരും ഈ ചിത്രങ്ങളെ കാണുന്നത്.

കുറച്ചുനാളായി സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്ന താരമാണ് ദീപിക. സെപ്റ്റംബറില്‍ കുഞ്ഞിനെ വരവേല്‍ക്കുമെന്ന പോസ്റ്റ് സാമൂഹ്യമാധ്യമത്തിലിട്ടശേഷം, ദീപികയുടെ പുറകെയായിരുന്നു ചില നെറ്റിസണ്‍സ്. ദീപികയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെയെല്ലാം അവര്‍ വന്ന് കമന്റ് ചെയ്യാന്‍ തുടങ്ങി. ഗര്‍ഭിണിയാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ആദ്യത്തെ ആക്ഷേപം. വാടകഗര്‍ഭധാരണമാണ് ദീപികയും രണ്‍വീര്‍ സിങ്ങും ആശ്രയിച്ചിരിക്കുന്നതെന്നും ചിലര്‍ കമന്റ് ചെയ്തു.

പിന്നീട് പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ബേബി ബംപ് കണ്ടപ്പോള്‍, അത് യഥാര്‍ഥമല്ലെന്നായിരുന്നു ‘കണ്ടെത്തല്‍’. ചെറിയ തലയണയോ, പാഡോ, സിലിക്കണ്‍ ബലൂണോ വസ്ത്രത്തിനുള്ളില്‍ പിടിപ്പിച്ചിരിക്കുകയാണെന്നായി.

ഇതിനെല്ലാമൊടുവിലാണ് ദീപികയുടെ പുതിയ ഫോട്ടോഷൂട്ട് ചര്‍ച്ചയാവുന്നത്. മെറ്റേണിറ്റി ഫോട്ടോഷൂട്ടും ഫാഷനബിളാക്കാന്‍ ദീപിക മറന്നില്ല. ലേസ് ബ്രാലെറ്റ്-സ്യൂട്ട്, സീ ത്രൂ ബ്ലാക്ക് ഡ്രസ്സ്, ജീന്‍സ്-ഓപ്പണ്‍ നിറ്റഡ് കാര്‍ഡിഗന്‍, ഓപ്പണ്‍ ബ്ലേസര്‍-ലൂസ് പാന്റ്‌സ്, ബലൂണ്‍ സ്ലീവുള്ള ഷീര്‍ ഡ്രസ്സ് തുടങ്ങിയവയാണ് ദീപിക ധരിച്ചിരിക്കുന്നത്. സബ്യസാചിയില്‍നിന്നുള്ളതാണ് ഷീര്‍ ഡ്രസ്സ്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം രണ്‍വീറും ദീപികയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2018-ല്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *