മസാലയിൽ പുരട്ടി പൊരിച്ചെടുത്തു മീൻപിടിച്ചയുടൻ
ഒറ്റയ്ക്കും കൂട്ടമായും മീന്‍ പിടിക്കാന്‍ പോകുന്നത് പലരുടെയും ഇഷ്ടവിനോദങ്ങളിലൊന്നാണ്. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ വലയില്‍ കുടുങ്ങിയ മീന്‍ കൊതിയൂറുന്ന മാസലകൂട്ടുകള്‍ ചേര്‍ത്ത് കഴിക്കുന്നതിന്റെ സുഖം വേറെയാണ്.എന്നാല്‍ വലയില്‍ കുരുങ്ങിയ മീന്‍ വീട്ടിലെത്തിച്ച് വേവിക്കാനുള്ള സാവകാശമില്ലാത്ത അവിടെവച്ചുതന്നെ പൊരിച്ചുതിന്നുന്നയാളുടെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. വെള്ളത്തില്‍ നിന്ന് പിടിച്ച മീന്‍ അടുക്കള കാണുന്നില്ല. അതിനുമുമ്പേ അത്യാവശ്യ വൃത്തിയാക്കലുകള്‍ നടത്തി തയ്യാറാക്കി വെച്ച മസാലയില്‍ ഒന്നു മുക്കി പാനിലിട്ട് പൊരിച്ച് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ചൈനയില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
മീന്‍പിടിത്തവും വൃത്തിയാക്കലും പൊരിക്കലുമെല്ലാം നിമിഷനേരങ്ങള്‍കൊണ്ടാണ് കക്ഷി ചെയ്യുന്നത്. ‘വെള്ളത്തില്‍ നിന്ന് നേരെ പാനിലേക്ക്, ഫ്രഷ് മീനിന്റെ രുചിയെ വെല്ലാന്‍ മറ്റൊന്നിനുമാകില്ല എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
instagram: inzhejiang