വൈറലായ ടിക് ടോക് വീഡിയോയെക്കുറിച്ചും സൈബർ ആക്രമണത്തെക്കുറിച്ചും നടി: ഷാലിൻ സോയ

0

ടൻ ഇടവേള ബാബുവുമൊരുമിച്ചുള്ള ഒരു ടിക് ടോക് വീഡിയോയുടെ പേരിൽ കനത്ത സൈബർ ആക്രമണമായിരുന്നു നടി ശാലിൻ സോയ നേരിട്ടത്. ഇപ്പോൾ ഇതിനെതിരെ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണവർ. അതൊരു പഴയ ടിക് ടോക് വീഡിയോ ആണെന്നും ഇടവേള ബാബുവുമൊത്തുള്ള ഈ വീഡിയോ ഉപയോഗിച്ച് തന്നെ മോശക്കാരിയാക്കുന്നെന്നും അവർ ആരോപിച്ചു.

ശാലിൻ സോയ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ:

‘ഞാൻ എന്താണ് പറയേണ്ടത് ? വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ ആയിരുന്നു. അപ്പോൾ ആ പാട്ടിൽ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വീഡിയോ ചെയ്താൽ നന്നായിരിക്കും എന്നാണ് അന്നുകരുതിയത്. അങ്ങനെയാണ് ആ വീഡിയോ ചെയ്തത്.

ഇത്രയും കാലത്തിനുശേഷം ആ പഴയ വീഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങൾ പറയു, ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ അതിനൊരു വിശദീകരണം തന്നാൽ പിന്നെയും ട്രോളുകൾ ഉണ്ടാകില്ലേ. സൈബർ ലോകം ക്രൂരമാണ്.

പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് യഥാർത്ഥ വില്ലന്മാർ. ഞാൻ അവരെ വെറുക്കുന്നു.’

2020-ൽ ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഈ വിഡിയോ ശാലിൻ ഷൂട്ട് ചെയ്തത്. ഹേമാ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങൾക്കുമിടെ ഈ വിഡിയോയും ട്രോൾ രൂപത്തിൽ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലായി. ഇതോടെയാണ് ശാലിൻ വിശദീകരണവുമായി എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *