മോഹൻലാൽ ഉടൻ മാധ്യമങ്ങളെ കാണും; ഹേമ കമ്മിറ്റി റിപ്പോർട്ട്, കേസുകൾ, ‘അമ്മ’യിലെ രാജി
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടു മലയാള സിനിമാമേഖലയിലുണ്ടായ ആരോപണശരങ്ങൾക്കിടെ നടൻ മോഹൻലാൽ അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്തു കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും നടന്മാര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതികളിലും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതിലും മോഹന്‍ലാല്‍ പ്രതികരിച്ചേക്കും. കേരളത്തിലും പുറത്തും വലിയ ചർച്ചയായ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം മോഹൻലാലിന്റെ ആദ്യ പൊതുപരിപാടിയാണിത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷവും നടന്മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മോഹന്‍ലാല്‍ പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.