സംവിധായികയുടെ വീട്ടിലേക്ക് ജനലിലൂടെ കയറിയ കള്ളനെ തുരത്തി വളർത്തുപൂച്ച; അഭിനന്ദന പ്രവാഹം

0

മുംബൈ : സിനിമ സംവിധായിക സ്വപ്ന ജോഷിയുടെ വീട്ടിലേക്ക് ജനലിലൂടെ കയറിയ കള്ളനെ തുരത്തി വളർത്തുപൂച്ച. അന്ധേരിയിലെ ലോഖൺഡ്‌വാല കോംപ്ലക്സിൽ 6-ാം നിലയിലെ അപ്പാർട്മെന്റിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയ്ക്കാണ് കള്ളൻ എത്തിയത്. കെട്ടിടത്തിലെ പൈപ്പിൽ പിടിച്ച് മുകളിലെത്തി. കള്ളന്റെ സാന്നിധ്യം മനസ്സിലായതോടെ വളർത്തുപൂച്ച കരഞ്ഞ് വീട്ടുകാരെ വിളിച്ചുണർത്തുകയായിരുന്നു. ശബ്ദം കേട്ട് മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന സംവിധായികയുടെ മകളും മരുമകനും ഓടിയെത്തിയെങ്കിലും കള്ളൻ 6,000 രൂപയുമായി കടന്നുകളഞ്ഞു. അംബോളി പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൂച്ചയ്ക്ക് അഭിനന്ദനവുമായി ഒട്ടേറെ പേർ രംഗത്തെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *