102-ാം പിറന്നാള്‍ സ്‌കൈ ഡൈവിങ് ചെയ്ത് ആഘോഷമാക്കി ഒരു മുത്തശ്ശി

0

യുകെയിലെ 102 വയസ്സുകാരിയായ മുത്തശ്ശി തന്‍റെ പിറന്നാളാഘോഷിച്ചത് ആകാശത്ത്. മെനെറ്റ് ബെയ്‌ലി എന്ന മുത്തശ്ശിയാണ് സ്‌കൈഡൈവിങ് നടത്തി തന്‍റെ 102-ാം പിറന്നാള്‍ ആഘോഷമാക്കിയത്. ഏഴായിരം അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിങ് ചെയ്ത് ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ സ്‌കൈഡൈവര്‍ ആയി മാറിയിരിക്കുകയാണ് മെനെറ്റ്.

ഈസ്റ്റ് ആംഗ്ലിയൻ എയർ ആംബുലൻസ് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനായിരുന്നു മെനെറ്റ് ബെയ്‌ലിയുടെ കുതിപ്പ്. വെയിൽസ് രാജകുമാരൻ മെനറ്റിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു .ബെയ്‌ലി നേരത്തെ തൻ്റെ നൂറാം ജന്മദിനത്തിൽ 130 മൈൽ വേഗതയിൽ ഫെരാരി ഓടിച്ചിരുന്നു.

ഇതിന്‍റെ വീഡിയോ ഡെയ്‌ലി മെയിലാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇന്‍സ്ട്രക്ടര്‍ക്കൊപ്പം മെനറ്റ് വിമാനത്തില്‍ നിന്ന് ചാടുന്നതും കുറച്ചുകഴിഞ്ഞ് ഭൂമിയില്‍ ലാന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. എങ്ങനെയുണ്ടായിരുന്നു അനുഭവം എന്ന ചോദ്യത്തിന് ‘മനോഹരമായിരുന്നു’ എന്നാണ് മുത്തശ്ശിയുടെ മറുപടി. നിരവധി പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. പ്രായം വെറും നമ്പറല്ലേ എന്നാണ് പലരും കുറിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *