‘ധർമജൻ മാധ്യമപ്രവർത്തകയോട് സംസാരിച്ച രീതി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല; കുറ്റാരോപിതരെ കോൺക്ലേവിൽ ഒഴിവാക്കണം’: പ്രേംകുമാർ

0

നടൻ ധർമജൻ ബോൾഗാട്ടി ചാനൽ അവതാരകയോട് സംസാരിച്ച രീതി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ഒരു സ്ത്രീയോടാണ് സംസാരിക്കുന്നതെന്ന് ബോധ്യമുണ്ടാകണമായിരുന്നു. ഭാഷയും സ്വരവും ഒന്നും ശരിയായില്ലെന്ന് പ്രേംകുമാർ വ്യക്തമാക്കി. സമൂഹത്തെ സ്വാധീനിക്കാനും ശരിയിലേക്ക് നയിക്കാനും കഴിവുള്ളവരാണ് കലാകാരന്മാർ. സംസാരംകൊണ്ടും പ്രവർത്തികൊണ്ടും മാതൃകയാകേണ്ടതാണ്.

ചാനൽ അവതാരകയുടെ ധർമ്മജൻ നടത്തിയ പ്രതികരണം വിഷമമുണ്ടാക്കുന്നതാണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. ന്യൂസ് 18 കേരളം ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോടാണ് ചാനൽ ചർച്ചയ്ക്കിടെ കഴിഞ്ഞ ദിവസം ധർമജൻ മോശമായി സംസാരിച്ചത്. കൂടാതെ എംഎൽഎയും നടനുമായ മുകേഷിനെ കോൺക്ലെവിൽ നിന്നും മാറ്റിനിർത്തുന്നതാണ് ഉചിതം എന്നും പ്രേകുമാർ പറഞ്ഞു. കുറ്റാരോപിതരെ പരിപാടിയിൽ നിന്നും മാറ്റി നിർത്തണം. ആരോപണങ്ങൾ നേരിടുന്നവർക്കൊപ്പം വേദി പങ്കിടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ അത് തുറന്നു പറയണം. കോൺക്ലേവ് ബഹിഷ്കരിക്കുകയല്ല സഹകരിക്കുകയാണ് വേണ്ടതെന്നും പ്രേംകുമാർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *