“സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം” ഡബ്യൂസിസി സോഷ്യൽമീഡിയ കുറുപ്പ്

0

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയെ ഒന്നാകെ ഉലച്ചിരിക്കുകയാണ്. തങ്ങൾ നേരിട്ട അതിക്രമങ്ങളും ചൂഷണങ്ങളും തുറന്ന് പറഞ്ഞ് ഒട്ടനവധി അഭിനേത്രികളാണ് രം​ഗത്ത് എത്തികൊണ്ടിരിക്കുന്നത്. മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ബാബു രാജ്, മണിയൻ പിള്ള രാജു, ഇ‍ടവേള ബാബു തുടങ്ങി ഒട്ടനവധി നടന്മാർക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ ഇതിനോടകം വന്നു കഴിഞ്ഞു. ഈ അവസരത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ്(ഡബ്യൂസിസി)പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.

“നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം”, എന്നാണ് ഡബ്യൂസിസി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. മാറ്റം അനിവാര്യം എന്ന ഹാഷ്ടാ​ഗും ഒപ്പമുണ്ട്. പിന്നാലെ നിരവധി പേരാണ് സംഘടനയെ പുകഴ്ത്തി രം​ഗത്ത് എത്തിയത്. മാറ്റം അനിവാര്യമാണെന്നും ഡബ്യൂസിസിയുടെ പോരാട്ടം തുടരണമെന്നും ഇവർ കുറിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *