ബാങ്കുകളിൽ ഉപഭോകതാക്കൾക്ക് വീഡിയോ എടുക്കുന്നതിനു നിയന്ത്രണമില്ല: ആർ.ബി.ഐ

0

കൊച്ചി: എസ്.ബി.ഐ.ഉൾപ്പടെയുള്ള റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഉപഭോകതാക്കൾക്ക് തന്റെ ഇടപാട് സംബന്ധിച്ച കാര്യങ്ങൾ വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് നിയന്ത്രണമില്ല ആർ.ബി.ഐ വ്യക്തമാക്കി.എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളിൽ പതിവായി കാണുന്ന ഒരു അറിയിപ്പാണ് ഇവിടെ ഫോട്ടോഗ്രാഫിയും, വീഡിയോഗ്രഫിയും വിലക്കിയിരിക്കുന്നു എന്നത്. ബാങ്ക് ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായ കസ്റ്റമേഴ്‌സ് എടുത്ത പല വീഡിയോകളും മുൻപ് സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. ഇത്തരം വീഡിയോകളിലെല്ലാം ദൃശ്യങ്ങൾ പകർത്തിയാൽ നിയമനടപടി നേരിടുമെന്ന് ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതും കേൾക്കാമായിരുന്നു.

ബാങ്കുകളിലെ ദൃശ്യങ്ങൾ പകർത്തുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട് എന്ന് ചില ബാങ്കിങ്ങ് ജീവനക്കാർ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ്. വിവരവകാശപ്രവർത്തകൻ നൽകിയ അപേക്ഷനൽകിയത് തുടർന്ന് ലഭിച്ച മറുപടിയിൽ ഇത്തരത്തിൽ യാതൊരു നിഷ്ക്കർഷയും തങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് ആർ.ബി.ഐ പറയുന്നത്. ബാങ്കിങ്ങ് ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായാൽ തെളിവിന് ദൃശ്യങ്ങൾ പകർത്തുന്നതിൽ ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവുമില്ലെന്ന് ഇതിനാൽ വ്യക്തമായിരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *