‘ഞങ്ങൾ ഒരുപാട് പേർക്ക് വീട് വെച്ച് കൊടുത്തു, എന്നിട്ടും താരസംഘടനയെ ആക്രമിക്കുന്നു’: ധർമ്മജൻ ബോൾഗാട്ടി
താര സംഘടനയായ അമ്മ ഒരുപാട് സഹായങ്ങൾ ചെയ്ത് നൽകിയിട്ടും കുറ്റം പറയുന്നത് ശരിയല്ലെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. അമ്മ സംഘടനയെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ പച്ച തെറിപറയുമെന്നും ധർമജൻ പൊട്ടിത്തെറിച്ചു. സിദ്ദിഖിന്റെ രാജിയെ തുടർന്ന് സംസാരിക്കുകയായിരുന്നു ധർമ്മജൻ.
അമ്മ സംഘടനയെ കുറിച്ച് എല്ലാവരും പഠിച്ച് നോക്കിയാൽ മനസ്സിലാകും എത്ര വീടുകൾ വച്ച് നൽകിയിട്ടുണ്ടെന്ന്. പ്രമുഖരായിട്ടുള്ള ഒരുപാട് നടന്മാർ ഉൾപ്പെടുന്ന സംഘടനയാണ് അമ്മ. സിദ്ദിഖ് ഇപ്പോൾ രാജി വച്ചു എന്നു മാത്രമാണുള്ളത്. അമ്മ സംഘടനയെ ഇനിയും ആരെങ്കിലും കുറ്റം പറഞ്ഞാൽ താൻ തെറി പറയുമെന്നും ധർമ്മജൻ രോഷാകുലനായി പറഞ്ഞു.
സിദ്ദിഖ് ആരോപണ വിധേയനായത് കൊണ്ട് മാത്രമാണ് രാജി വച്ചത്. നാണം കെട്ടിട്ടൊന്നുമല്ല. സംഘടനയ്ക്ക് പൈസ ഇല്ലാതിരുന്ന സമയത്ത് മോഹൻലാൽ ഉൾപ്പെടെയുള്ള നടന്മാർ സ്വന്തം കയ്യിൽ നിന്നും പൈസ എടുത്ത് കൊടുത്തിട്ടുണ്ട്. അതിനാൽ, ഇത്തരത്തിലുള്ള ആരോപണങ്ങൾ കോടതിയും പൊലീസും ആദ്യം തെളിയക്കട്ടെ എന്നും ധർമ്മജൻ വ്യക്തമാക്കി.