സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പൊറുക്കില്ല, സ്തീ സുരക്ഷ പരമ പ്രധാനം: പ്രധാനമന്ത്രി നരേന്ദ്രമോദി

0
modiq 2024 08 b161fd1c9a3396c82b6876aa49cea076 3x2 1

രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പൊറുക്കാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ജലഗാവിൽ നടന്ന ലാഖ് പതി ദീതി സമ്മേളനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പൊറുക്കാനാവുന്നതല്ലെന്നും കുറ്റവാളി ആരായാലും അവരെ രക്ഷപെടാൻ അനുവദിക്കരുതെന്നും പ്രധാനമന്ത്രി എല്ലാ സംസ്ഥാന സർക്കാരുകളോടുമായി പറഞ്ഞു.

കൊൽക്കത്തിയിൽ വനിതാ ഡോക്ടർ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തെത്തുടർന്ന് രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.പ്രതിവർഷം ഒരുലക്ഷം രൂപ വരുമാനമുള്ള സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളാണ് ലാഖ് പതി ദീദി. സംഘങ്ങളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. മോദി സർക്കാരിന്റെ മൂന്നാം വർഷത്തിൽ പദ്ധതികളിൽ അംഗങ്ങളായ 11 ലക്ഷം പേരെ അനുമോദിക്കുന്ന ചടങ്ങാണ് മഹാരാഷ്ട്രയിൽ നടന്നത്.

‘ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സംമ്പത്ത് വ്യവസ്ഥയായി വളർന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്കതൽ വളരെ വലിയ പങ്കാണുള്ളത്.എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയയായിരുന്നില്ല അവസ്ഥ. സ്ത്രീകൾക്ക് സ്വന്തം പേരിൽ ഭൂമി ഉണ്ടായിരുന്നില്ല. ഒരു ബാങ്ക് ലോൺ പോലും സ്ത്രീകൾക്ക് ലഭിച്ചിരുന്നില്ല.എന്നാൽ ഇന്ന് ഒരുകുടുംബത്തിന്റെ മുഴുവൻ അഭിവൃദ്ധി വാഗ്ദാനം ചെയ്യാൻ സ്ത്രീകൾക്കാകുന്നു’ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാന മന്ത്രി പറഞ്ഞു.

‘മുൻകാലങ്ങളിൽ സ്ത്രീകൾക്ക് സ്വന്തമായി ഒരുസംരംഭം തുടങ്ങാൻ പോലും കഴിയില്ലായിരുന്നു. അങ്ങനെ എന്തെങ്കിലും തുടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽതന്നെ ബാങ്ക് ലോൺ ലഭിക്കില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് മോദി സർക്കാർ ഓരോ വർഷവും ഈ രാജ്യത്തെ ഓരോ അമ്മമാരുടെയും സഹോദരിമാരുടെയും പുത്രിമാരുടെയും കഷ്ടതകൾ കുറയ്ക്കുവാനുള്ള തീരുമാനവുമായി മുന്നോട്ട് വരുന്നത്’ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *