ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ച്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചു. പാലേരി മാണിക്യം സിനിമയുടെ പ്രാഥമിക ചർച്ചകളിൽ പങ്കെടുത്ത തനിക്കെതിരെ സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു എന്ന് ബംഗാളി നടിയുടെ വെളിപ്പെടുത്തതിലിനെ തുടർന്നാണ് രാജി.
വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെയാണ് അക്കാദമി ചെയർമാൻ രഞ്ജിത്തിനെ മാറ്റാൻ വേണ്ടിയുള്ള ആലോചന ഉണ്ടായത്. സിപിഐയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദ്ദം സി.പി.എം നേരിടേണ്ടിവന്നു.ഇതിൻറെ അടിസ്ഥാനത്തിൽ അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് ഉടൻ രാജിവെച്ചത്.
രഞ്ജിത്തിനെതിരായ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കേസെടുക്കുന്ന കാര്യത്തിൽ പിന്നീടായിരിക്കും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക.
കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ മികച്ച കലാകാരനാണ്. അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയന്‍ അത് തള്ളി. പരാതി ലഭിച്ചാല്‍ അന്വേഷിക്കും എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.