മീൻ കൊടുക്കാത്തതിനെ തുടർന്ന് തർക്കത്തിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ മുനമ്പത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 50കാരനായ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. മുനമ്പം മിനി ഹാർബറിൽ മീൻ കച്ചവടം ചെയ്യുന്നയാളാണ് ബാബു. മീൻ കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രവീൺ എന്ന ആളാണ് ബാബുവിനെ കുത്തിയത്.