‘കെ.ജി.എഫ്’, ‘സലാർ’ എന്നിവയുടെ സംഗീത സംവിധായകൻ രവി ബസ്രൂരും ഓംകാർ മൂവീസും ചേർന്ന് ഒരുക്കുന്ന പുതിയ ചിത്രം ‘വീര ചന്ദ്രഹാസ’ !
ബ്രഹ്മാണ്ഡ ചിത്രം ‘കെ.ജി.എഫ്’, ‘സലാർ’ എന്നിവക്ക് സംഗീതം പകർന്ന രവി ബസ്രൂർന്റെ രവി ബസ്രൂർ മൂവീസുമായ് സഹകരിച്ച് ഓംകാർ മൂവീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വീര ചന്ദ്രഹാസ’. ഷിത്തിൽ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗർ മന്ദാർതി, ഉദയ് കടബാൽ, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെർവേഗർ, ഗുണശ്രീ എം നായക്, ശ്രീധർ കാസർകോട്, ശ്വേത അരെഹോളെ, പ്രജ്വൽ കിന്നൽ തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കൾ അണിനിരക്കുന്ന ഈ ചിത്രം എൻഎസ് രാജ്കുമാറാണ് നിർമ്മിക്കുന്നത്.
ഗീത രവി ബസ്രൂർ, ദിനകർ (വിജി ഗ്രൂപ്പ്) എന്നിവരാണ് സഹനിർമ്മാതാക്കൾ. അനുപ് ഗൗഡ, അനിൽ യു.എസ്.എ എന്നിവരാണ് അഡീഷണൽ കോ-പ്രൊഡ്യൂസേർസ്. കിരൺകുമാർ ആർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം അതിശയകരമായ ദൃശ്യവിസ്മയം നൽകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്രൂർ തന്നെയാണ് ചിത്രത്തിനായ് സംഗീതം പകരുന്നത്.