കായംകുളം താലൂക്ക് ആശുപത്രിൽ ഏഴു വയസുകാരന്റെ തുടയിൽ സൂചി; വിശദീകരണം തേടി ആരോഗ്യ വകുപ്പ്
കായംകുളം താലൂക്ക് അശുപത്രിയിൽ ചികിത്സ തേടിയ ഏഴു വയസുകാരന്റെ തുടയിൽ സൂചി തുളച്ചുകയറിയ സംഭവത്തിൽ ആശുപത്രിയിലെ പതിനൊന്നോളം ജീവനക്കാരോട് ആരോഗ്യ വകുപ്പ് വിശദീകരണം തേടി. സംഭവ ദിവസം ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മൂന്ന് ഷിഫ്റ്റിലെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നഴ്സുമാർ, നഴ്‌സിങ്ങ് അസിറ്റന്റുമാർ എന്നിവർക്കാണ് നോട്ടീസ്. 12 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം.
സംഭവദിവസം (ജൂലൈ19) അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ മുഴുവൻ ആളുകളുടെയും വിശദംശങ്ങൾ ആരോഗ്യ വകുപ്പ് തേടി. രോഗവിവരം, രോഗത്തിന് നൽകിയ മരുന്നുകൾ ഏതൊക്കെ തുടങ്ങി വിശദമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. ഡിഎംഒയുടെയുടെ നിർദേശാനുസരണമാണ് നടപടി. ഏഴു വയസുകാരന്റെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ കുട്ടിക്ക് 14 തുടർച്ചയായി HIV ,TB ടെസ്റ്റുകൾ നടത്തേണ്ട ഗതികേടിലാണ് കുടുംബം.