പാവയ്ക്ക ചമ്മന്തി തയ്യാറാക്കാം; കിടിലം റെസിപ്പി ഇതാ
കയ്പ്പ് രുചിയാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. പാവയ്ക്ക കൊണ്ട് പല തരം വിഭവങ്ങള്‍ നാം ഉണ്ടാക്കാറുണ്ട്. എങ്കില്‍ ഇത്തവണ പാവയ്ക്ക കൊണ്ട് കിടിലന്‍ ഒരു ചമ്മന്തി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പാവയ്ക്ക ( ചെറുതായി അരിഞ്ഞതിനു ശേഷം എണ്ണയിൽ വറുത്തത്) – അര കപ്പ്
തേങ്ങ ( ചിരകിയത്) – ഒരു കപ്പ്
ഇഞ്ചി – ഒരു ചെറിയ കഷണം
വറ്റൽ മുളക് – രണ്ട് എണ്ണം
കറിവേപ്പില – ഒരു കതിർപ്പ്
പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മേല്‍പ്പറഞ്ഞ ചേരുവകൾ എല്ലാം ഒരുമിച്ചാക്കി നന്നായി അരച്ച് ഉരുട്ടി എടുക്കുക. ചോറിനും, കഞ്ഞിക്കും കഴിക്കാൻ പറ്റിയ രുചികരമായ ചമ്മന്തിയാണിത്.