നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച ഹേമ കമ്മിഷന്‍റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കമ്മിഷന് മുന്നിൽ മൊഴി കൊടുത്തിരുന്നെന്നും റിപ്പോർട്ടിന്‍റെ പകർപ്പ് ഇതുവരെ ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ട് പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെന്നും അതിനാൽ റിപ്പോർട്ടിൽ എന്താണെന്ന് അറിയണമെന്നമാണ് നടി രഞ്ജിനി സമർപ്പിച്ച ഹർജിയിലെ ആവശ്യം. സിംഗിൽ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു