വിനേഷ് ഫോ​ഗട്ടിന് ജന്മനാടിൻ്റെ വൈകാരികമായ സ്വീകരണം

0

പാരിസിൽ നിന്നും മടങ്ങിയെത്തിയ ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിന് വൈകാരികമായ സ്വീകരണം നൽകി ജന്മനാട്. നിർഭാ​ഗ്യം കൊണ്ട് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നഷ്ടമായ വിനേഷ് ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഡൽഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിന് പുറത്തെത്തിയ ഫോ​ഗട്ടിനെ വികാരഭരിതമായാണ് ഗുസ്തി താരങ്ങൾ സ്വീകരിച്ചത്.മറ്റ് മെഡൽ ജേതാക്കൾക്ക് നൽകിയതിനെക്കാളും വൈകാരികമായ സ്വീകരണമാണ് ഫോ​ഗട്ടിന് ​നൽകിയത്. ആവേശോജ്ജ്വലമായ സ്വീകരണത്തിൽ വിനേഷ് ഫോ​ഗട്ട് വിങ്ങിപ്പൊട്ടുകയായിരുന്നു. ഡൽഹിയിലെ സ്വീകരണത്തിന് ശേഷം ഫോ​ഗട്ട് ജന്മനാടായ ഹരിയാനയിലെ ബലായിലേക്ക് മടങ്ങി. ഹരിയാനയിലും ഫോ​ഗട്ടിന് കായിക പ്രേമികൾ സ്വീകരണം നൽകുമെന്ന് സഹോദരൻ പിടിഐയോട് പറഞ്ഞു.

പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈലില്‍ വിനേഷ് ഫോ​ഗട്ട് ഫൈനലിൽ എത്തിയിരുന്നു. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് സൃഷ്ടിച്ചത്. എന്നാൽ, മണിക്കൂറുകള്‍ക്കകം നടന്ന ഭാരപരിശോധനയില്‍ താരം പരാജയപ്പെട്ടു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *