നടന്‍ റിയാസ് ഖാന്റെ മകന്‍ ഷാരിഖ് ഹസ്സന്റെ വിവാഹതിരായത്
ഓഗസ്റ്റ് എട്ടിനായിരുന്നു നടന്‍ റിയാസ് ഖാന്റെ മകന്‍ ഷാരിഖ് ഹസ്സന്റെ വിവാഹം. മരിയ ജെന്നിഫറാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹതിരായത്.
ഇപ്പോഴിതാ വിവാഹത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഷാരിഖ്. ബ്ലാക്ക് ആന്റ് വൈറ്റ് കോട്ടും സ്യൂട്ടുമായിരുന്നു ഷാരിഖിന്റെ ഔട്ട്ഫിറ്റ്. വെള്ള നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണിലാണ് വധു ഒരുങ്ങിയത്. ഇതിനൊപ്പം വജ്രമാലയും അണിഞ്ഞു. ഒലീവ് ഗ്രീന്‍ നിറത്തിലുള്ള സ്യൂട്ടാണ് റിയാസ് ഖാന്‍ അണിഞ്ഞത്. ഭാര്യ ഉമ പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള സാരിയും തിരഞ്ഞെടുത്തു.
ഷാരിഖിനെ കൈപിടിച്ച് ഉമയും മരിയയുടെ കൈപിടിച്ച് റിയാസ് ഖാനും വിവാഹ വേദിയിലേക്ക് വരുന്നത് ചിത്രങ്ങളില്‍ കാണാം. നടി രമ്യ കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു. നേരത്തെ ഇരുവരുടേയും ഹല്‍ദി ആഘോഷത്തില്‍ നിന്നുള്ള വീഡിയോയും വൈറലായിരുന്നു. റിയാസ് ഖാന്റെ വൈറലായ ‘അടിച്ചു കയറി വാ’ എന്ന ഡയലോഗ് ഉള്‍പ്പെടുത്തിയ റാപ്പ് ഗാനത്തിന്റെ അകമ്പടിയോടെയാണ് ഹല്‍ദി വീഡിയോ ഒരുക്കിയത്.
മകന്റെ വിവാഹം ആദ്യം ആരാധകരെ അറിയിക്കുന്നത് ഉമ റിയാസ് ആണ്. ‘അവസാനം എന്റെ ബേബി, മാലാഖയെ പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുന്നു. ഓഗസ്റ്റ് എട്ടിനാണ് വിവാഹം.’-ഷാരിഖിന്റേയും മരിയയുടേയും ചിത്രം പങ്കുവെച്ച് ഉമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
1992-ലാണ് റിയാസ് ഖാനും ഉമയും വിവാഹിതരായത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ റിയാസ് ചെന്നൈയിലാണ് പഠിച്ചത്. തമിഴ് സംഗീത സംവിധായകന്‍ കമലേഷിന്റേയും നടി കമല കമലേഷിന്റേയും മകളാണ് ഉമ. ഷാരിഖിനെ കൂടാതെ സമര്‍ഥ് എന്നൊരു മകനും കൂടി ദമ്പതിമാർക്കുണ്ട്.