സെക്യൂരിറ്റി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി:മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ കേസ്

0

ഇരിങ്ങാലക്കുട: സെക്യൂരിറ്റി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ സംവിധായകൻ മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.ഇരിങ്ങാലക്കുട ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12.48 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തത്. വഞ്ചനക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.പ്രതികളുടെ ഉടമസ്ഥതയിലുള്ള തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനം ധനകാര്യസ്ഥാപനത്തിന് സെക്യൂരിറ്റി അടക്കമുള്ള സംവിധാനങ്ങൾ നൽകാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് പരാതി. പ്രതിഫലമായി 2022-ൽ 12.48 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു.എന്നാൽ, പറഞ്ഞ പ്രകാരം സേവനങ്ങൾ നൽകിയില്ല. പണം തിരിച്ചു നൽകിയതുമില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *