പാറശ്ശാല ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ രാത്രി മദ്യപാനമെന്ന് ആരോപണം
തിരുവനന്തപുരം: പാറശ്ശാല ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ രാത്രി മദ്യപാനമെന്ന് ആരോപണം. സെക്രട്ടറി കൃഷ്ണകുമാറും മറ്റൊരു ജീവനക്കാരനും ചൊവ്വാഴ്ച രാത്രി പഞ്ചായത്ത് ഓഫീസിനുള്ളിൽ മദ്യപിച്ചുവെന്നാണ് ആരോപണം ഉയരുന്നത്.
രാത്രി ഒൻപത് കഴിഞ്ഞ് ഓഫീസ് ക്യാബിനിനുള്ളിൽ പഞ്ചായത്ത് സെക്രട്ടറി ഓഫീസിലെ മറ്റൊരു ജീവനക്കാരനൊപ്പം മദ്യപിച്ച് ബഹളം വെച്ചതായി ശ്രദ്ധയിൽപെട്ടിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഓഫീസിലെത്തി നോക്കിയപ്പോൾ ഛർദ്ദിച്ച സ്ഥലങ്ങൾ സെക്രട്ടറി കഴുകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ പ്രതിഷേധിച്ചു.