തലസ്ഥാനനഗരിയില്‍ വീണ്ടും കൊലപാതകം
തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ വീണ്ടും കൊലപാതകം. റൗഡിലിസ്റ്റില്‍പെട്ട ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് പൂന്തൂറയില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൊലനടത്തിയ ഹിജാസ് ഒളിവിലാണ്. ഹിജാസും ഷിബിലിയും സുഹൃത്തുക്കളായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഇരുവരും തമ്മില്‍ മുമ്പ് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ബീമാ പള്ളിക്ക് സമീപമുള്ള ഇടവഴിയില്‍ വെച്ചാണ് ഷിബിലിയെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസിന്റെ റൗഡി ലിസ്റ്റിലുള്ള ആളാണ് ഷിബിലി. ഇയാള്‍ക്കെതിരെ നിരവധി മോഷണ കേസുകളുമുണ്ട്.