മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ
നെടുങ്കണ്ടം: മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല പുത്തൻപുരയ്ക്കൽ ചിഞ്ചുവിന്റെ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പുരയിടത്തിനടുത്തെ തോട്ടുവക്കത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് മുത്തശ്ശി ജാൻസിയെയും കുഞ്ഞിനെയും കാണാതായത്. കുട്ടിയോടൊപ്പം കണ്ടെത്തിയ ജാൻസിയുടെ നില ഗുരുതരമാണ്.
നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിനു സമീപമുള്ള തോട്ടു വക്കത്ത് കുഞ്ഞിനെയും മുത്തശ്ശിയെയും കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുത്തശ്ശിയെ രാജാക്കാട്ടിലെ സർക്കാർ ആശുപത്രിയിലേക്കും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10.30വരെ ജാൻസിയുടെ ഭർത്താവ് സലോമോനും മകൾ ചിഞ്ചുവും ഹാളിൽ ഇരുന്നിരുന്നു. ഇതിന് ശേഷമാണ് ജാൻസിയെയും കുഞ്ഞിനെയും കാണാതാവുന്നത്