ട്യൂഷൻ സെന്ററിൽ വച്ച് പതിനാലുകാരിയെ പലതവണ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
മുംബൈ : ട്യൂഷൻ സെന്ററിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നലസോപാരയിലാണ് സംഭവം. വിദ്യാർത്ഥിയെ പീഡിപ്പിച്ച അമിത് ദുബെ (30) എന്നയാളെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാലുകാരിയായ പെൺകുട്ടിയെ ഇയാൾ പലപ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് പരാതി. അധ്യാപകന്റെ അറസ്റ്റിന് പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും മറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമടക്കം നിരവധി പേർ സംഘടിച്ചെത്തി പ്രതി അധ്യാപകനായി ജോലി ചെയ്യുന്ന സ്കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
ഈ വർഷം മാർച്ചിനും ജൂലൈയ്ക്കും ഇടയിലാണ് അധ്യാപകൻ പെൺകുട്ടിയെ നടന്നത്. പെൺകുട്ടിയെ വിവിധ കാരണങ്ങൾ പറഞ്ഞ് പ്രതി തന്റെ വീട്ടിലെ ട്യൂഷൻ സെന്ററിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ദുബെയ്ക്കെതിരെ പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നിരവധി തവണ പെൺകുട്ടിയെ അധ്യാകൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റിലായ അധ്യാപികനെതിരെ സ്കൂൾ മാനേജ്മെന്റിന് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും പരാതി അവഗണിച്ചെന്നും കുടുംബം ആരോപിച്ചു. അധ്യാപകൻ സ്കൂളിൽ വച്ചും തന്റെ സഹോദരിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഇരയുടെ സഹോദരൻ മൊഴി നൽകിയിതായി പെൽഹാർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ജിതേന്ദ്ര വൻകോട്ടി പറഞ്ഞു. അറസ്റ്റിലായ പ്രതി മറ്റ് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.