ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിരക്കിൽ പെട്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു

0

പട്ന: ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ജെഹനാബാദ് ജില്ലയിലെ ബരാവറിൽ ബാബാ സിദ്ധേശ്വർനാഥ് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. 50-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

എല്ലാവർഷവും ശ്രാവണ മാസത്തിൽ ക്ഷേത്രത്തിൽവെച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായി വിശ്വാസികൾ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് സംഭവം. പൂ വിൽക്കുന്നയാളുമായുള്ള തർക്കമാണ് ഇത്തരത്തിൽ തിക്കിനും തിരക്കിനും ഇടയാക്കിയത് എന്ന റിപ്പോർട്ടുകളുമുണ്ട്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധക്കുറവാണ് ഇത്തരത്തിൽ ആളുകളുടെ ജീവനെടുത്തതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. ചില എൻ.സി.സി. വൊളന്റിയർമാർ തിരക്ക് നിയന്ത്രിക്കാൻ കൈയിൽ ഉണ്ടായിരുന്ന വടി വിശ്വാസികൾക്ക് നേരെ പ്രയോഗിച്ചതായും ഇത് കൂടുതൽ പ്രതിസന്ധിസൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, തങ്ങളുടെ ഭാഗത്തുനിന്ന് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന ആരോപണം അധികൃതർ തള്ളി.

തിരക്ക് നിയന്ത്രിക്കാൻ എൻ.സി.സി. വൊളന്റിയർ ലാത്തി ഉപയോഗിച്ചു എന്ന ആരോപണം എസ്.ഡി.ഒ. (സബ് ഡിവിഷണൽ ഓഫീസർ) വികാസ് കുമാർ തള്ളി. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇതൊരു അപ്രതീക്ഷിത അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *