മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്

0

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗമായ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ കിറ്റുകള്‍ നല്‍കും.

5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക. സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിക്കും. ഓണച്ചന്തകള്‍ അടുത്ത മാസം 4 മുതൽ ആരംഭിക്കും. എല്ലാ ജില്ലകളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നു വീതവും ചന്തകള്‍ ഉണ്ടാകും.

ഉത്രാടം വരെ ഇവ പ്രവര്‍ത്തിക്കും. അവസാന 5 ദിവസങ്ങളില്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും ഓണച്ചന്തകളിലൂടെ വില്‍ക്കും. ഓണത്തിനു പ്രത്യേകമായി അരിയും പഞ്ചസാരയും നല്‍കുന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ തുടരുകയാണെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *