മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി മരണപ്പെട്ടു

0

മലപ്പുറം : മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുൻ തദ്ദേശഭരണ മന്ത്രിയാണ്. തിരൂരങ്ങാടി, താനൂർ എംഎൽഎ ആയിരുന്നു. 1953ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താമൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃതലത്തിലേക്ക് ഉയർന്നത്. മുസ്ലിം ലീ​ഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *