വയനാട് ദുരന്തം; തൃശൂരിൽ പുലികളിയും കുമ്മാട്ടിക്കളിയുമില്ല
തൃശൂർ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരിൽ ഇത്തവണ ഓണത്തിന് പുലികളിയും കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷവും ഒഴിവാക്കി. സെപ്റ്റംബർ 18നായിരുന്നു പുലികളി നടക്കേണ്ടിയിരുന്നത്.
ഈ വര്‍ഷം സെപ്റ്റംബര്‍ 18നായിരുന്നു പുലിക്കളി നടക്കേണ്ടിയിരുന്നത്. സെപ്റ്റംബര്‍ 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്. പുലികളിക്കും കുമ്മാട്ടിക്കളിയ്‌ക്കുമുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. വര്‍ഷംതോറം നടക്കാറുള്ള പുലിക്കളി കാണാനായി വിവിധയിടങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളാണ് എത്താറുള്ളത്. തൃശൂര്‍ റൗണ്ടിലാണ് പുലിക്കളി നടക്കാറുള്ളത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷം വേണ്ടെന്നാണ് ഇന്ന് ചേർന്ന തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചത്. വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. എല്ലാവർഷവും നാലാം ഓണത്തിന് തൃശൂര്‍ റൗണ്ടിൽ നടക്കുന്ന പുലികളി കാണാൻ വിവിധയിടങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് എത്താറുള്ളത്.
അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു