സ്കൂളുകളിൽ ഗുഡ് മോർണിംഗ് ഒഴിവാക്കാൻ നിർദ്ദേശവുമായി ഹരിയാന
ഹരിയാന: സ്കൂളുകളിൽ ‘ഗുഡ്മോണിങ്’ പകരം ‘ജയ്ഹിന്ദ്’ എന്ന് ആശംസിക്കാൻ നിർദ്ദേശവുമായി ഹരിയാന. കുട്ടികൾക്കിടയിൽ ദേശസ്നേഹം വളർത്തുന്നതിന്റെ ഭാഗമായാണ് എല്ലാ ദിവസവും രാവിലെ ആശംസിക്കുന്ന ‘ഗുഡ് മോർണിംഗ്’ ഒഴിവാക്കുന്നതിന് ഹരിയാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയത്. ഹരിയാന ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജുക്കേഷൻ ആണ് ഇത്തരത്തിൽ സ്കൂളുകളിൽ ‘ഗുഡ്മോണിങ്’ എന്നതിന് പകരം ‘ജയ്ഹിന്ദ്’ എന്ന് ആശംസിച്ചാൽ മതിയെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്.
‘ഗുഡ്മോണിങ്’ എന്നതിന് പകരം ‘ജയ്ഹിന്ദ്’ എന്ന് ആശംസിക്കുന്നതിലൂടെ രാജ്യത്തെ കുറിച്ചുള്ള അഭിമാനം, ദേശസ്നേഹം എന്നിവ കുട്ടികളിൽ വളർത്തുകയാണ് ലക്ഷ്യമിടുന്നത് എന്ന് ഹെഡ്മാസ്റ്റർമാർ,പ്രിൻസിപ്പൽമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്ക് അയച്ച മാർഗ്ഗ നിർദ്ദേശത്തിൽ ഹരിയാന ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ പറയുന്നുണ്ട്.