ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്ജന്സിമുന്നറിയിപ്പ്;ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ
ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പിമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്ഇന്‍). ക്രോം ബ്രൗസറിന്റെ ഡെസ്ക്ടോപ്പ് ഉപഭോക്താക്കള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി സുരക്ഷാ പഴുതുകള്‍ ബ്രൗസറിലുണ്ടെന്ന് സേര്‍ട്ട് ഇന്‍ വിദഗ്ദര്‍ പറയുന്നു. അവ ദുരുപയോഗം ചെയ്താല്‍ കംപ്യൂട്ടറുകളുടെ നിയന്ത്രണം കയ്യടക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. അടിയന്തിരമായ ക്രോം ബ്രൗസറുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്.
ഗൂഗിള്‍ ക്രോമിന്റെ കോഡ് ബേസിലാണ് പ്രശ്നം കണ്ടെത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ സെര്‍ട്ട് ഇന്‍ പുറത്തിറക്കിയ ‘വള്‍നറബിലിറ്റി നോട്ട് സിഐവിഎന്‍ 2024 0231 ല്‍ വിശദമാക്കിയിട്ടുണ്ട്. ക്രോം ബ്രൗസറില്‍ കണ്ടെത്തിയ സുരക്ഷാ പ്രശ്നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കംപ്യൂട്ടുകളുടെ നിയന്ത്രണം കൈക്കയക്കുന്നതിനൊപ്പം വിവരങ്ങള്‍ ചോര്‍ത്താനും അപകടകാരികളായ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഹാക്കര്‍ക്ക് സാധിക്കും.
വിന്‍ഡോസ്, മാക്ക് ഓഎസ് എന്നിവയിലെ ഗൂഗിള്‍ ക്രോം 127.0.6533.88/89 മുമ്പുള്ള വേര്‍ഷന്‍ മുമ്പുള്ളവയിലും, ലിനകസ് ഗൂഗിള്‍ ക്രോമിലെ 127.0.6533.88 വേര്‍ഷന്‍ മുമ്പുള്ളവയിലുമാണ് സുരക്ഷാ പ്രശ്നങ്ങളുള്ളത്.
ക്രോം ബ്രൗസറുകള്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. അപ്ഡേറ്റുകള്ക്ക് കാലതാമസം വരാതിരിക്കാന്‍ ഓട്ടോമാറ്റിക് അപ്ഡേറ്റുകള് ആക്ടിവേറ്റ് ചെയ്യുക.