വീണ്ടും തിരച്ചിൽ;അർജുനു വേണ്ടി ഗംഗാവലിൽ
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ രണ്ടു ദിവസത്തിനു ശേഷം പുനരാരംഭിക്കാൻ കഴിയുമെന്ന് എ.കെ.എം. അഷറഫ് എംഎൽഎ. ഇന്നലെ കർണാടക ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അദേഹം പറഞ്ഞു. ഗംഗാവലി പുഴയിലെ കുത്തൊഴുക്കിനു കുറവുണ്ടെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. കുത്തൊഴുക്ക് കുറഞ്ഞാൽ ഈശ്വർ മൽപെയ്ക്ക് പുഴയിലിറങ്ങാൻ അനുമതി നൽകും.
അര്‍ജുനും കാണാതായ രണ്ട് കർണാടക സ്വദേശികൾക്കുമായുള്ള തിരച്ചിൽ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ നിർദേശമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. നേരത്തെ, തിരച്ചിലിനായി ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരില്‍ എത്തിയെങ്കിലും പുഴയിലിറങ്ങാന്‍ പൊലീസ് അനുവദിക്കാത്തതിനാല്‍ മടങ്ങുകയായിരുന്നു.