കെഎംസിസി നേതാക്കൾ ചൂരൽമല, മുണ്ടക്കൈ സന്ദർശിച്ചു
കല്പറ്റ : മഹാദുരന്തം കുത്തിയൊലിച്ച ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങൾ സൗദി കെഎംസിസി നേതാക്കൾ സന്ദർശിച്ചു തിരിച്ചറിയാൻ സാധിക്കാതെ സംസ്കരിച്ച മൃതദേഹങ്ങളുടെ സംസ്കാര ചടങ്ങിലും പങ്കെടുത്തു. പ്രദേശവാസികളോട് ദുരന്തവ്യാപ്തിയെകുറിച്ചും കെടുതികളെ കുറിച്ചും അന്വേഷിച്ചറിഞ്ഞു സംഘടനയുടെ പൂർണ്ണ പിന്തുണ അറിയിച്ചു. മഹാദുരന്തത്തിൽ അകപ്പെട്ട് മരണമടഞ്ഞ മുണ്ടക്കൈ ജുമാ മസ്ജിദ് ഖത്തീബായിരുന്ന ചേരമ്പാടി സ്വദേശി ശിഹാബ് ഫൈസിയുടെ വീട്ടിലും സന്ദർശനം നടത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. നാട്ടുകാർ ഈ ദുരന്ത ഭീതിയിൽ നിന്നും മുക്തമാകാൻ വേണ്ടിയുള്ള സർവ്വ കാര്യങ്ങളും സർക്കാർ ചെയ്യണമെന്നും തിരച്ചിൽ നടപടികൾ നാട്ടുകാർക്ക് സംതൃപ്തിയാകും വരെ തുടരണമെന്നും പുനരിധിവാസ ഉറപ്പ് ഉടൻ നൽകണമെന്നും കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ദമ്മാം-മലപ്പുറം ജില്ലാ പ്രസിഡന്റ് ഹുസൈൻ വേങ്ങര എന്നിവർ വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു മറ്റു ഭാരവാഹികളായ ജൗഹർ കുനിയിൽ, സമദ് കെ പി, ഇസ്മായിൽ പുള്ളാട്ട്, മുഹമ്മദ് കരിങ്കപ്പാറ, റിയാസ് മമ്പാട്, അഷ്‌റഫ് പി.പി എന്നിവർ ദുരന്ത മേഖല സന്ദർശിച്ചു.