ചൈനയുടെ ആരോ​ഗ്യരം​ഗത്ത് നാഴികക്കല്ലെ;5000 കി.മീ അകലെനിന്ന് ശരീരത്തിലെ ട്യൂമർ നീക്കിയത്

0

ആരോ​ഗ്യരം​ഗത്ത് അതിശയിപ്പിക്കുന്ന ചുവടുമായി ചൈന. രോ​ഗിയിൽ 5000 കി.മീ അകലെനിന്ന് സർജറി ചെയ്തതാണ് ഏറ്റവും പുതിയ വാർത്ത. സാങ്കേതികവിദ്യയുടെയും ​ഗവേഷണത്തിന്റെയും സഹായത്തോടെയാണ് ഷാം​ഗായിൽ നിന്നുള്ള ഒരുസംഘം ‍ഡോക്ടർമാർ കാഷ്​ഗറിലുള്ള രോ​ഗിയുടെ ശ്വാസകോശത്തിലെ ട്യൂമർനീക്കം ചെയ്തത്.

വെറും ഒരുമണിക്കൂർ ദൈർഘ്യമെടുത്താണ് അയ്യായിരം കിലോ മീറ്റർ അകലെയുള്ള രോ​ഗിയിൽ സർജറി പൂർത്തിയായത്. ജൂലൈ പതിമൂന്നിന് നടന്ന സർജറിയുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമത്തിൽ നിറയുന്നുണ്ട്. ഷാം​ഗായ് ചെസ്റ്റ് ഹോസ്പിറ്റലിലാണ് അതിനൂതനമായ സർജറി നടന്നത്.വിശദമായ ക്ലിനിക്കൽ റിസർച്ചിന്റെയും തദ്ദേശീയമായി വികസിപ്പിച്ച സർജിക്കൽ റോബോട്ടുകളുടെയും സഹായത്തോടെയാണ് സർജറി പൂർത്തിയാക്കിയതെന്ന് ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി. ചീഫ് സർജനായ ഡോ. ലുവോ കിങ്ക്വാന്റെ നേതൃത്വത്തിലാണ് സർജറി നടത്തിയത്.

ചൈനയുടെ ആരോ​ഗ്യരം​ഗത്ത് നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് ഇതെന്ന് ഡോ. ലുവോ പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച സർജിക്കൽ റോബോട്ടിന്റെ സാധ്യതകൾ വിപുലമാണെന്നും വിദൂര സ്ഥലങ്ങളിലും ​ഗ്രാമങ്ങളിലുമുള്ളവർക്ക് സഹായകമാകുന്നതാണ് പ്രസ്തുത രീതിയെന്നും ലുവോ പറഞ്ഞു.

സർജറിക്കു പുറമേ റോബോട്ട് സാങ്കേതികവിദ്യാരം​ഗത്തും ​നിരന്തരം ​ഗവേഷണങ്ങൾ നടത്തുന്ന ആശുപത്രിയാണ് ഷാം​ഗായ് ചെസ്റ്റ് ഹോസ്പിറ്റലെന്നും ലുവോ പറഞ്ഞു.

ഇന്ത്യയിലും റോബോട്ട് സഹായത്തോടെ സർജറി നടത്തിയിട്ടുണ്ട്. രാജ്യത്ത് അടുത്തിടെ നടത്തിയ സർജറി നാൽപത് കി.മീ അകലെനിന്നാണ്. രാജീവ് ​ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്& റിസർച്ച് സെന്ററിലെ മെഡിക്കൽ ഡയറക്ടറായ ഡോ. എസ്.കെ റാവലാണ് പ്രസ്തുത സർജറി ചെയ്തത്. അദ്ദേഹം ​ഗുഡ്​ഗാവിലും അമ്പത്തിരണ്ടുകാരനായ രോ​ഗി ഡൽഹിയിലെ രോഹിണിയിലുമായിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *