വ്യാജ കുറ്റപത്രം: കരുനാഗപ്പള്ളി ഇൻസ്പെക്ടറെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി

0

രഞ്ജിത്ത് രാജതുളസി

കരുനാഗപ്പള്ളി: നടന്നിട്ടില്ലാത്ത സംഭവത്തിന് ക്രിമിനൽ കേസിലെ പ്രതികളെ ഉപയോഗിച്ച് ചവറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ഏ. നിസാമുദീനും സംഘവും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി നിരപരാധിയെ കള്ളകേസിൽ കുടുക്കി കോടതിയിൽ വ്യാജ കുറ്റപത്രം നൽകിയ കേസിൽ ചവറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരിട്ട് ഇൻസ്പെക്ടർക്കും സംഘത്തിനുമെതിരെ കേസ് എടുത്തത്തിനു പിന്നാലെ നിലവിലെ കരുനാഗപ്പള്ളി സ്റ്റേഷൻ ഹൌസ് ഓഫീസറും ചവറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുമായിരുന്ന ഏ. നിസാമുദീനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി.

വീട് കയറി ആക്രമണം നടത്തിയ കേസിൽപ്പെട്ട് ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന റിട്ടയേർഡ് പൊലീസുകാരൻ ചവറ തോട്ടിന് വടക്ക് പുലരിയിൽ അബ്ദുൽ റഷീദിന് വേണ്ടിയായിരുന്നു കള്ള കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പരാതി ആയപ്പോൾ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം രണ്ട് ഡി വൈ എസ് പി മാർ പുനഃ അന്വേഷണം നടത്തിയപ്പോൾ തെളിഞ്ഞത് കേസ് കെട്ടിചമ്മച്ചത് ആണെന്നായിരുന്നു. സംഭവം നടന്നതായി പറയുന്ന ദിവസം സംഭവ സ്ഥലത്ത് സമയത്ത് വാദിയും പ്രതിയും സാക്ഷികളും ഇല്ലായിരുന്നുവേന്ന് പുനഃ അന്വേഷണവേളയിൽ തെളിഞ്ഞിരുന്നു.

നിലവിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിട്ട് ജോലി നിസാമുദീനും റിട്ടയേർഡ് പൊലീസുകാരനും ബന്ധുക്കൾ ആയിരുന്നു. ആ സ്വാധീനത്തിലാണ് കൃത്രിമമായി കേസ് രജിസ്റ്റർ ചെയ്ത് ചവറ മജിസ്ട്രേറ്റ് കോടതിയിൽ ചാർജ് നൽകിയത്. നീതിക്ക് നിരക്കാത്ത തരത്തിൽ നിരപരാധിയെ അന്യായമായി കള്ള കേസിൽ കുടുക്കി ജയിലിൽ ഇടാൻ ശ്രമിച്ച ഇൻസ്പെക്ടർ ഏ.നിസാമുദീൻ കൂടാതെ മറ്റ് അഞ്ച് പ്രതികളെ കൂടി ചേർത്താണ് കോടതി നേരിട്ട് കേസെടുത്ത് വിചാരണ ആരംഭിച്ചത്.

ഐ പി സി 193,120(ബി ), 468,477,211,500 & 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഏ. നിസാമുദീനും സംഘത്തിനുമെതിരെ കോടതി കേസെടുത്തത് 2021 ൽ വീട് കയറി ആക്രമണം നടത്തിയതിന് കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട് ദിവസങ്ങളോളം തിരുവനന്തപുരം അട്ടകുളങ്ങര ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ വെച്ച് റിട്ടയേർഡ് എസ് ഐ അബ്ദുൽ റഷീദിനെ ഉപദ്രവിച്ച് ചീത്ത വിളിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു പരാതിക്കാരനെതിരെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തി കേസ് രജിസ്റ്റർ ചെയ്ത് പത്ത് ദിവസത്തിനകം കോടതിയിൽ ചാർജ് റിപ്പോർട്ട് നൽകിയത്. ഡോക്ടർ ആര്യൻ എം ജി യുടെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് പിൻബലത്തിലാണ് കേസ് എടുത്തത്. കേസ് എടുക്കുന്നതിന് വേണ്ടി പൊലീസ് എടുത്ത മൊഴിയും ഡോക്ടർ എഴുതി നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റും വ്യാജമാണെന്ന് പിന്നീട് നടത്തിയ പുനഃ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

പ്രതികളായ സി ഐ ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യാജ മൊഴിയും മെഡിക്കൽ സർട്ടിഫിക്കറ്റും ഉപയോഗിച്ച് കൃതൃമമായി കേസ് ഉണ്ടാക്കി കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തത്. അത് ബോധ്യപ്പെട്ട കോടതി പ്രതികൾക്കെതിരെ കുറ്റം ചുമത്തി സമൻസ് അയച്ച് നിയമ നടപടി ആരംഭിച്ചത്. ചവറ കരുനാഗപ്പള്ളി കോടതികളിൽ വിചാരണയിലിരിക്കുന്ന ഒട്ടേറെ കേസുകളിലെ പ്രതികളായ അബ്ദുൽ റഷീദിനെയും ജ്യോതിലക്ഷ്മിയെയും ഉപയോഗിച്ച് അവരുടെ സഹായത്തോടെയാണ് ചവറ പൊലീസ് കള്ളകേസെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *