വയനാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ് എത്തും

0

കൽപ്പറ്റ: വയനാട് ഉരുൾ പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ പത്താം ദിവസവും തുടരുകയാണ്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിൽ എത്തുമെന്നാണ് വിവരം. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ3 ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം ലോക് സഭയിൽ ആവശ്യപ്പെട്ടിരുന്നു.

അതേ സമയം ഇന്നലെ മൃതദേഹ ഭാഗം കിട്ടിയ സൺ റൈസ് വാലി കേന്ദ്രീകരിച്ചായിരിക്കും ഇന്ന് കൂടുതൽ പരിശോധന നടത്തുക. തിരച്ചിലിന് കഡാവർ നായകളും ഉണ്ടാവും. ചൂരൽ മല , മുണ്ടക്കെ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തിരച്ചിൽ ഉണ്ടാവും. ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി ഉള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യഭ്യാസ മന്ത്രി ഇന്ന് വയനാടെത്തും. ഇത് വരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാമ്പുകളിലായി 1968 പേരുണ്ട്.

കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചാണ് വയനാട് രക്ഷാ ദൗത്യം തുടരുന്നത്. ഇതിനിടെയാണ് മോദിയുടെ സന്ദർശനം. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനക്കാവളത്തിലാണ് ആദ്യം മോദി എത്തുക.

പിന്നീട് ഹെലികോപ്റ്ററിൽ‌ വയനാട്ടിലേക്ക് തിരിക്കും. ബെയ്ലി പാലത്തിലൂടെ ചൂരൽമലയിലേക്ക് എത്തിയ പ്രധാനമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തുമെന്നാണ് വിവരം. അതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. സംസ്ഥാന സർക്കാർ പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള യോ​ഗത്തിനും സാധ്യതയുണ്ട്. കാലാവസ്ഥ സ്ഥിതി
അനുസരിച്ചാണ് ഷെഡ്യൂളിൽ ഇനിയും മാറ്റമുണ്ടായേക്കാം.

വയനാട്ടിൽ നഷ്ടപപരിഹാരത്തിനും പുനരധിവാസത്തിനുമായി സർക്കാരിന് വേണ്ടത് 1000 കോടിയോളം രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലൂടെയും സാലറി ചാലഞ്ചിലൂടെയും 500 കോടിയാണ് പ്രതീക്ഷിക്കുന്നത്. സാലറി ചല‍ഞ്ചിലൂടെ 350 കോടിയാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും 5 ദിവസത്തെ ശമ്പള നൽകിയാൽ 660 കോടി രൂപ ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *