മലയാളികൾക്ക് ഓണത്തിന് പ്രത്യേകംസമ്മാനം ഒരുക്കി ഫോക്‌സ്‌വാഗൺ ഇന്ത്യ
ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണ്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സിറ്റി സ്റ്റോറുകളും കൊച്ചിയില്‍ പുതിയ ബോഡി ഷോപ്പ് സൗകര്യവും ആരംഭിച്ചു. ഇതോടെ കമ്പനിക്ക് സംസ്ഥാനത്ത് 21 വില്പന കേന്ദ്രങ്ങളും 16 സര്‍വീസ് കേന്ദ്രങ്ങളുമാകും.
ഫോക്‌സ്‌വാഗണിന്റെ ഇന്ത്യയിലെ മൊത്തം വില്പനയുടെ 9-10 ശതമാനം കേരളത്തില്‍ നിന്നാണെന്നും അതുകൊണ്ടുതന്നെ ഞങ്ങളെ സംബന്ധിച്ച് കേരളം ഏറ്റവും പ്രധാനപ്പെട്ട വിപണികളില്‍ ഒന്നാണെന്നും ഫോക്‌സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് കമ്പനി അവതരിപ്പിച്ച ടൈഗണിന്റെയും വിര്‍ട്യൂസിന്റെയും കറുപ്പ് നിറത്തിലുള്ള ഓണം സ്പെഷ്യല്‍ എഡിഷന്റെ വിപണനോദ്ഘാടനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം നിര്‍വഹിച്ചു. ഇരു മോഡലുകളിലുമായി മൊത്തം 200 യൂണിറ്റുകള്‍ മാത്രമാണ് ലഭ്യമാക്കുന്നത്.
ഫോക്സ്വാഗണിന്റെ കേരളത്തിലെ ഡീലര്‍മാരായ ഇ.വി.എം. മോട്ടോഴ്സിന്റെ മാനേജിങ് ഡയറക്ടര്‍ സാബു ജോണി, ഫീനിക്‌സ് കാര്‍സ് മാനേജിങ് ഡയറക്ടര്‍ അജിത് ഭാസ്‌കരന്‍ എന്നിവരും സംബന്ധിച്ചു.